പരസ്യങ്ങളിലെ ടാഗോര്‍




ബീന്ദ്രനാഥ ടാഗോര്‍ കൂടുതല്‍ കൂടുതല്‍ ആഘോഷിക്കപ്പെടുകയാണ്‌. മെയ്‌ 9 ന്‌ അദ്ദേഹത്തിന്റെ 150 ാം ജന്മദിനമാണ്‌ കടന്നുപോകുന്നത്‌. അദ്ദേഹത്തിന്റെ രേഖാചിത്രങ്ങള്‍ പരസ്യങ്ങളില്‍ പിന്നെയും സജീവമാവുന്നു. ജീവിച്ചിരുന്ന കാലത്തും പരസ്യങ്ങളില്‍ ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ടാഗോറിന്റേത്‌. ഇന്ത്യന്‍ പരസ്യലോകത്ത്‌ ഇപ്പോള്‍ ഷാരൂഖ്‌ ഖാന്‍ എങ്ങനെയാണ്‌ കത്തിനില്‍ക്കുന്നത്‌ അതുപോലെയായിരന്നു അക്കാലത്ത്‌ ബംഗാളി പരസ്യങ്ങളില്‍ ടാഗോറിന്റെ സ്ഥാനം.
നൂറിലധികം പരസ്യങ്ങള്‍ക്ക്‌ ടാഗോര്‍ മോഡലായിട്ടുണ്ട്‌. 1887 നും 1941 നും ഇടയില്‍ ടാഗോറിനെ വച്ച്‌ 90 ലധികം പരസ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. നെയ്യ്‌, ക്രീമുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ തൊട്ട്‌ ഹാര്‍മോണിയത്തിന്റെ പരസ്യത്തില്‍ വരെ ടാഗോര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. സിനിമാക്കാരേക്കാളും, ക്രിക്കറ്റ്‌ കളിക്കാരേക്കാളും വിലപിടിച്ച പരസ്യതാരമായിരുന്നു ടാഗോര്‍.
അക്കാലത്തെ പരസ്യങ്ങളില്‍ ടാഗോര്‍ നക്ഷത്രമായി തിളങ്ങുവാന്‍ പ്രധാനമായും മൂന്ന്‌ കാരണങ്ങളാണ്‌ പറയപ്പെടുന്നത്‌. കോടികള്‍ക്ക്‌ തുല്യമായ തുകയൊന്നും അദ്ദേഹം ഈടാക്കിയിരുന്നില്ല. രണ്ടാമതായി അദ്ദേഹത്തിന്റെ സാന്നിധ്യം പരസ്യത്തിന്‌ ലഭിക്കുന്ന ദേശീയ മാനം. മൂന്നാമതായി അദ്ദേഹത്തിന്റേതായ പരസ്യങ്ങളെല്ലാം വളരെ ചെലവ്‌ കുറഞ്ഞതായിരുന്നു.
ജലജോഗ്ന എന്ന മധുര പലഹാരത്തിന്റെ പരസ്യമാണ്‌ ടാഗോറിന്റെ ഏറ്റവും പ്രശസ്‌തമായത്‌. ശ്രീ ശ്രിത എന്ന സ്ഥാപനത്തിന്റെയും റേഡിയം ക്രീം എന്ന സൗന്ദര്യവര്‍ദ്ധക പദാര്‍ത്ഥത്തിന്റെ പരസ്യവും ടാഗോറിന്റെ സാന്നിധ്യം മൂലം ശ്രദ്ധേയമായിരുന്നു. നേപിയര്‍ പെയിന്റെ കടലാസ്‌ വ്യാപാരികളായ ഭോലനാഥ്‌ ദത്ത്‌ ആന്റ്‌ സണ്‍സ്‌, സ്വാര്‍കിന്‍സ്‌ ഹാര്‍മോണിയം എന്നിവയെല്ലാം ടാഗോറിനെ പരസ്യങ്ങളില്‍ ചിത്രീകരിച്ച അന്നത്തെ വന്‍കിട കമ്പനികളാണ്‌.
ടാഗോറിന്റെ കാലത്ത്‌ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരില്‍ മറ്റ്‌ പ്രധാനികള്‍ ആചാര്യ പ്രഫുല്ലചന്ദ്രറോയിയും സുബാഷ്‌ ചന്ദ്രബോസും ആയിരുന്നു.

3 അഭിപ്രായങ്ങൾ:

  1. അടുത്ത കാലത്ത് ഞാനും കണ്ടിരുന്നു...സ്റ്റേറ്റ് ബാങ്കിന്റെ പരസ്യത്തില്‍ ടാഗോറിനെ...ടാഗോര്‍ ഒരു സ്ഥിരം പരസ്യ കക്ഷിയയിരുന്നുവെന്നത് പുതിയ അറിവാണ്.
    ഒഴിവു കിട്ടുമ്പോ നമ്മുടെ ബ്ലോഗിലേക്ക് കൂടി ഒന്നു വരണേ.....

    മറുപടിഇല്ലാതാക്കൂ
  2. ഒരു പാവം ടാഗോർ.അങ്ങനെ പറയാം അല്ലെ

    മറുപടിഇല്ലാതാക്കൂ
  3. ദാര്‍ശനികതഉം സൌന്ദ്യരംഉം ഒത്തുചാര്‍ന്ന ആ മുഖത്തെക്കളും മറ്റേതു മുഖമാണ് പരസ്യങ്ങള്‍ക്ക് ചേരുക

    മറുപടിഇല്ലാതാക്കൂ