താമര വാടുന്നു


ബി ജെ പിയുടെ അടിത്തറ അപകടകരമാവും വിധം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ്‌ മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ്‌ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം ഉറപ്പിച്ച്‌ നല്‍കുന്ന സൂചന. ആറുമാസം മുമ്പ്‌ പാര്‍ലിമെണ്റ്റ്‌ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ പറ്റി സംഘടനാ നേതൃത്വം ഇത്രയും നാള്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു എന്നതിലേക്കാണ്‌ ഈ പരാജയം വിരല്‍ ചൂണ്ടുന്നത്‌. ബി ജെ പി അതിണ്റ്റെ ചരിത്രത്തിലിതുവരെ നേരിട്ടുള്ളതിലേറ്റവും വലിയ പ്രതിസന്ധിയിലാണിപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത്‌. കരകയറ്റാനും കൈപിടിച്ച്‌ നടത്താനും പ്രാപ്തനായ ഒരു നേതാവിണ്റ്റെ കുറവാണ്‌ ബി ജെ പിയുടെ ഇപ്പോഴത്തെ വെല്ലുവിളിയെന്നാണ്‌ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. രാഹുല്‍ഗാന്ധിയെപ്പോലെ ഒരു യുവനേതാവിനെയാണ്‌ ആവശ്യമെന്ന്‌ പരയുന്നവരുമുണ്ട്‌ ബി ജെ പിയുടെ യുവനിരയില്‍. ൨൦൦൪ ല്‍ നിന്നും ൨൦൦൯ ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ ബി ജെ പിക്കു ലഭിച്ച ൩൪ ശതമാനം വോട്ട്‌ ൧൮ ആയി കുറഞ്ഞു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു സീറ്റുപോലും കിട്ടാതെ ബി ജെ പി മൂക്കുകുത്തി വീണു. ലക്നൌ, ഭോപാല്‍, ഇന്‍ഡോര്‍, പനാജി, ചണ്ഡിഗഡ്‌, റായ്പൂറ്‍,പൂനെ എന്നിവിടങ്ങളിലും പാര്‍ട്ടി കടപുഴകുന്ന കാഴ്ചയാണ്‌ കണ്ടത്‌. ൧൯൮൪-ല്‍ ൭.൪ ശതമാനം വോട്ട്‌ നേടി ൨ സീറ്റില്‍ വിജയിച്ച ബി ജെം പിയുടെ ഗ്രാഫ്‌ ൧൯൯൯ വരെ പിന്നീട്‌ താഴ്ന്നിട്ടേയില്ല. ൧൯൯൮ ലും ൧൯൯൯ ലും ൧൮൨ സീറ്റുകള്‍ വീതം നേടി ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ൨൦൦൪ ല്‍ കോണ്‍ഗ്രസിണ്റ്റെ 'ആം ആദ്മി'ക്കു മുമ്പില്‍ 'ഇന്ത്യക്കു തിളങ്ങാ'നായില്ല.൨൦൦൯ എത്തിയപ്പോഴേയ്ക്കും അവസ്ഥ കൂടുതല്‍ പരിതാപകരമായി. ഇനിയിപ്പോള്‍ രാമക്ഷേത്രമെന്ന വൈകാരികതയെ മാറ്റി നിര്‍ത്തി ചിന്തിക്കാനൊരുങ്ങുകയേ ബി ജെ പിക്ക്‌ രക്ഷയുള്ളൂ. രാജ്നാഥ്‌ സിങ്ങിണ്റ്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നയാണ്‌ വിമര്‍ശനങ്ങള്‍ ഉയരുന്നത്‌. എന്നാല്‍ നേതൃത്വത്തിണ്റ്റെ അഴിച്ചുപണികൊണ്ടൊന്നും ബി ജെ പിക്കു രക്ഷയില്ലാ എന്നാണ്‌ ആര്‍ എസ്‌ എസ്സിണ്റ്റെ നിലപാട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ